എ​സ്കെഎ​സ്എ​സ്എ​ഫ് പ്ര​വാ​സി കു​ടും​ബ സം​ഗ​മം ബു​ധ​നാ​ഴ്ച അ​ത്തി​പ്പ​റ്റ​യി​ൽ
Tuesday, July 9, 2019 11:27 PM IST
മ​നാ​മ: എ​സ്കെഎ​സ്എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​വാ​സി വിം​ഗ് സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​വാ​സി കു​ടും​ബ സം​ഗ​മം ജൂ​ലൈ 10 ബു​ധ​നാ​ഴ്ച അ​ത്തി​പ്പ​റ്റ ഫ​ത്ഹു​ൽ ഫ​താ​ഹ് സെ​ന്‍റ​റി​ൽ ന​ട​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് പു​ന​ര​ധി​വാ​സ​ത്തി​നും വി​വി​ധ സം​രം​ഭ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ സ​ർ​ക്കാ​ർ ഇ​ത​ര ഏ​ജ​ൻ​സി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും കു​ടും​ബ കൗ​ണ്‍​സ​ലിം​ഗ്, ഫാ​മി​ലി ബ​ജ​റ്റ്, സ്കി​ൽ ഡ​വ​ല​പ്മെ​ന്‍റ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നു​മാ​ണ് വേ​ദി​യൊ​രു​ക്കു​ന്ന​ത്.

രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് 5 വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന കു​ടും​ബ പ്ര​ശ്ന​ങ്ങ​ൾ, പ​രി​ഹാ​ര​ങ്ങ​ൾ തു​ട​ങ്ങി​യ ച​ർ​ച്ച ചെ​യ്യും. ലീ​വി​ന് നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​ക​ൾ​ക്കെ​ല്ലാം കു​ടും​ബ സ​മേ​തം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. സ്ത്രീ​ക്ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​വു​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.