ഇസ്‌ലാഹിസെന്റര്‍ ഈദ് പിക്‌നിക്ക് പ്രോഗ്രാം മാറ്റിവച്ചു
Sunday, August 11, 2019 12:52 PM IST
കുവൈറ്റ്: കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ കാലവര്‍ഷം മൂലമുണ്ടായ ദുരന്തത്തിനോടു ഐക്യദാര്ഡ്യം പ്രഖ്യാപിച്ച് ബലിപെരുന്നാള്‍ പിറ്റേന്ന് നടത്താന്‍ തീരുമാനിച്ച ഈദ് പിക്‌നിക് മാറ്റിവെച്ചതായി കുവൈറ്റ് കേരള ഇസ്‌ലാഹി സെന്റര് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ദുരന്തത്തില്‍പെട്ട് മരണപ്പെട്ട കുടുംബങ്ങളുടെ ദുഖത്തില്‍ പങ്ക്‌ചേരുന്നതോടൊപ്പം നമ്മുടെ നാടിനേറ്റ ഈ ദുരന്തത്തില്‍ നിന്ന് രക്ഷനേടാന്‍ പ്രാര്‍ത്ഥിക്കാനും അകമഴിഞ്ഞ് അവരെ സഹായിക്കാനും കുവൈറ്റ് കേരള ഇസ്‌ലാഹി സെന്റര് പൊതുജനങ്ങളോടും വിശ്വാസി സമൂഹത്തോടും ആവശ്യപ്പെട്ടു. കാലവര്‍ഷ കെടുതിയുടെ സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടി നടക്കുന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായ സഹകരണങ്ങളും കെകെഐസി ചെയ്യുന്നതായിരിക്കുമെന്ന് പത്രക്കുറിപ്പില്‍ അറിയിച്ചു

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍