കുരുന്നുകൾക്ക് ആവേശമായി കല കുവൈറ്റ് ശ്രുതിലയം
Monday, August 12, 2019 9:08 PM IST
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബാസിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ശ്രുതിലയം’ എന്ന പേരിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ഉപകരണ സംഗീത മത്സരങ്ങൾ കുരുന്നുകൾക്ക് ആവേശമായി.

വയലിൻ, ഗിത്താർ, ഓർഗൺ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. കല കുവൈറ്റ് പ്രസിഡന്‍റ് ടി.വി. ഹിക്‌മത്ത്, ആക്ടിംഗ് സെക്രട്ടറി ജെ. സജി എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു.

ഓർഗൺ വിഭാഗത്തിൽ ജെഫിൻ ജോ സുജൻ (ഒന്നാം സ്ഥാനം), ജോഷ്വ (രണ്ടാം സ്ഥാനം), ഡാനി മാത്യു (മൂന്നാം സ്ഥാനം) എന്നിവരും ഗിറ്റാർ വിഭാഗത്തിൽ സിദ്ധാർത്ഥ് വിനോദ് (ഒന്നാം സ്ഥാനം), അഭിനവ് ബൈജു (രണ്ടാം സ്ഥാനം), ഡയിൻ ജോൺ (മൂന്നാം സ്ഥാനം) എന്നിവരും വയലിൻ വിഭാഗത്തിൽ പ്രിയ ഗിരീഷ് (ഒന്നാം സ്ഥാനം), സവാനാ ഷിബു (രണ്ടാം സ്ഥാനം) എന്നിവരും വിജയികളായി.

കല കുവൈറ്റ് അബാസിയ മേഖല പ്രസിഡന്‍റ് ശിവൻകുട്ടി, കല കുവൈറ്റ് കലാവിഭാഗം സെക്രട്ടറി ഉണ്ണികൃഷ്ണൻ, സാഹിത്യ വിഭാഗം സെക്രട്ടറി ആശ ബാലകൃഷ്ണൻ, കായിക വിഭാഗം സെക്രട്ടറി മാത്യു ജോസഫ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നവീൻ, മനു ഇ തോമസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. മേഖല കമ്മിറ്റി അംഗങ്ങളായ ഷിനി ടീച്ചർ, പ്രവീൺ, അനീഷ് കല്ലുങ്കൽ, കലാവിഭാഗം കമ്മിറ്റി അംഗങ്ങളായ ഹരീഷ് ചിറ്റാരി, ഉണ്ണിമാമർ,അജിത് നെടുകുന്നം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കല കുവൈറ്റ് അബാസിയ മേഖല സെക്രട്ടറി ശൈമേഷ് സ്വാഗതവും മേഖല എക്സിക്യൂട്ടീവ് അംഗം ശ്രീകുമാർ വല്ലന നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ