ബഹറിൻ വടകര മണ്ഡലം കെഎംസി സി യൂത്ത് ലീഗ് വൈറ്റ് ഗാർഡിനു ദുരിതാശ്വാസ സാമഗ്രികള്‍ നല്‍കി
Friday, August 16, 2019 8:42 PM IST
മനാമ: കേരളത്തിലുടനീളം പ്രളയ ദുരിതത്തിലകപ്പെട്ടവര്‍ക്ക് താങ്ങും തണലുമായി വർത്തിക്കുന്ന യൂത്ത് ലീഗ് വൈറ്റ് ഗാർഡിന്‍റെ മണ്ധലം കമ്മിറ്റിക്ക് വീടുകളും റോഡുകളും വൃത്തിയാക്കാനും മരങ്ങളും മറ്റും നീക്കം ചെയ്യാനും ആവശ്യമായ സാധന സാമഗ്രികൾ ബഹറിൻ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി നൽകി.

ബലി പെരുന്നാൾ ദിനത്തിൽ മനാമ കെഎംസിസി ആസ്ഥാനത്തു നടന്ന ചടങ്ങിൽ കെഎംസിസി സീനിയർ നേതാവ് സി.കെ. അബ്ദുൽ റഹിമാൻ സാഹിബിനു മണ്ഡലം കെഎംസിസി സെക്രട്ടറി അഷ്‌കർ വടകര ഫണ്ട് കൈമാറി.

കുട്ടൂസ മുണ്ടേരി, കെ.പി. മുസ്തഫ, സിദ്ധീഖ് കണ്ണൂർ, ഫൈസൽ കണ്ടിത്താഴ, അസ്‌ലം വടകര, സൂപ്പി ജീലാനി, അഷ്‌റഫ് അഴിയൂർ, മുനീർ ഒഞ്ചിയം, അൻവർ വടകര, അൻസാർ കണ്ണൂക്കര, ആഫീസ് വള്ളിക്കാട്, ഹുസൈൻ വടകര എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.