കൽബ: കൈരളി കൾച്ചറൽ അസോസിയേഷൻ കൽബ യൂണിറ്റ് ഈദ് ഓണം ആഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. കൽബ ബ്രീസ് മോട്ടൽ ഹാളിൽ നടന്ന ആഘോഷ പരിപാടികൾ രാവിലെ പൂക്കളം ഒരുക്കി ആരംഭിച്ചു.
ലോക കേരളസഭാംഗവും കൈരളി മുഖ്യരക്ഷാധികാരിയും ആയ സൈമൺ സാമുവേൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി നിയാസ് സ്വാഗതം ആശംസിച്ചു. പ്രസിഡന്‍റ് മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ദിൽഷാദ് നന്ദി പറഞ്ഞു. സഹ രക്ഷാധികാരി കെ.പി. സുകുമാരൻ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സന്തോഷ്കുമാർ, പ്രമോദ് പട്ടാന്നൂർ, ബിജി സുരേഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും കൈരളിയുടെ കലാപ്രതിഭകളുടെ വിവിധങ്ങളായ കലാപരിപാടികളും ആസ്വാദകർക്ക് കൈരളി സമർപ്പിച്ചു.