സെന്‍റ് എഫ്രേം ക്നാനായ പള്ളിയിൽ പെരുന്നാൾ
Saturday, September 14, 2019 3:40 PM IST
മസ്കത്ത്: ഗാല സെന്‍റ് എഫ്രേം ക്നാനായ പള്ളിയിൽ ഇടവകയുടെ കാവൽ പിതാവായ മോർ എഫ്രേമിന്‍റെ നാമത്തിലുള്ള ഇടവകയുടെ വലിയ പെരുന്നാൾ സെപ്റ്റംബർ 14 ന് (ശനി) ആഘോഷിക്കുന്നു.

വൈകുന്നേരം 6.30ന് സസ്യാപ്രാർഥനയും 7.00 ന് വികാരി ഫാ. എബി സഖറിയ മട്ടയ്ക്കലിന്‍റെ നേതൃത്വത്തിൽ വിശുദ്ധ കുർബാന, മധ്യസ്ഥപ്രാർഥന. തുടർന്നു റാസ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ബിനോ മാത്യു, ട്രസ്റ്റി ജോസഫ് ചാണ്ടി എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ബിജു വെണ്ണിക്കുളം