കല്യാണ്‍ ജ്വല്ലേഴ്സ് മെഗാ ഇളവുകൾ പ്രഖ്യാപിച്ചു
Thursday, October 10, 2019 9:07 PM IST
കുവൈത്ത്: പ്രമുഖ ആഭരണബ്രാൻഡുകളിലൊന്നായ കല്യാണ്‍ ജ്വല്ലേഴ്സ് ദീപാവലിക്ക് ആകർഷകമായ മെഗാ ഓഫറുകളും ആഗോളതലത്തിൽ മൂന്നു ലക്ഷം സ്വർണനാണയങ്ങൾ അടക്കമുള്ള സൗജന്യ സമ്മാനങ്ങളും നല്കുന്നു.

നവംബർ 15 വരെയുള്ള കാലയളവിൽ 150 ദിനാറിന് കല്യാണ്‍ ജ്വല്ലേഴ്സിൽനിന്ന് ആഭരണങ്ങൾ വാങ്ങുന്നവർക്ക് ഓരോ ആഴ്ചയും 100 സ്വർണനാണയങ്ങൾ ഓണ്‍ലൈൻ ഭാഗ്യനറുക്കെടുപ്പിലൂടെ നല്കും. കൂടാതെ 300 ദിനാറിന് മുകളിൽ ഡയമണ്ട, അണ്‍കട്ട് ഡയമണ്ട, പ്രഷ്യസ് സ്റ്റോണ്‍ സ്റ്റഡഡ് ആഭരണങ്ങൾ വാങ്ങുന്പോൾ പത്ത് സ്വർണ നാണയങ്ങൾ സൗജന്യമായും ലഭിക്കും. 150 ദിനാറിന് മുകളിൽ വിലയുള്ള സ്വർണാഭരണങ്ങൾ വാങ്ങുന്പോൾ ഒരു സൗജന്യ സ്വർണനാണയവും സ്വന്തമാക്കാം.

റിപ്പോർട്ട്: സലിം കോട്ടയിൽ