ഒഐസിസി പുരസ്കാര സന്ധ്യ 12 ന്
Thursday, October 10, 2019 9:38 PM IST
കുവൈത്ത് സിറ്റി: ഓവർസീസ്‌ ഇന്ത്യൻ കൾചറൽ കോൺഗ്രസ്‌ കുവൈത്ത്‌ നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘പുരസ്കാര സന്ധ്യ 2019’ ഒക്ടോബർ 12 ന് (ശനി) നടക്കും. അബാസിയ മറീന ഹാളിൽ വൈകുന്നേരം 6 മുതലാണ് പരിപാടി.

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, ഇന്ത്യൻ സ്ഥാനപതി ജീവ സാഗർ, വി.കെ. ശ്രീകണ്ഠൻ എംപി, തെന്നേന്ത്യൻ ചലച്ചിത്ര താരവും മഹിള കോൺഗ്രസ്‌ നേതാവുമായ നഗ്മ എന്നിവർ പങ്കെടുക്കും. ഒഐസിസിയുടെ പ്രഥമ രാജീവ്‌ ഗാന്ധി പുരസ്കാരം ചടങ്ങിൽ വിതരണം ചെയ്യും.

ഇന്ത്യയിലെ രാഷ്ട്രീയ സമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ ഒരു വ്യക്തിക്കും കുവൈത്തിലെ വ്യവസായ രംഗത്ത്‌, മലയാളികൾക്കിടയിൽ മികച്ച സാമൂഹിക പ്രവർത്തനം നടത്തുന്ന ഒരു വ്യക്തിക്കും ആയിരിക്കും പ്രഥമ രാജീവ്‌ ഗാന്ധി പുരസ്കാരം സമർപ്പിക്കുക. പുരസ്കാര ജേതാക്കളെ വേദിയിൽ പ്രഖ്യാപിക്കും. ഗായകരായ പ്രദീപ്‌ ബാബു, മൃദുല വാര്യർ എന്നിവർ നയിക്കുന്ന ഗാനമേളയും രാജേഷ്‌ അടിമാലിയുടെ നേതൃത്വത്തിലുള്ള കോമഡി ഷോ, നാടൻപാട്ട്‌ ഗായിക ലേഖാ അജി നയിക്കുന്ന കലാവിരുന്നും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ ഒഐസിസി പ്രസിഡന്‍റ് വർഗീസ്‌ പുതുക്കുളങ്ങര, ജനറൽ സെക്രട്ടറി ബി.എസ്‌. പിള്ള, വൈസ്‌ പ്രസിഡന്‍റ് എബി വാരിക്കാട്‌, മീഡിയ കൺവീനർ വർഗീസ്‌ ജോസഫ്‌ മാരാമൺ, ട്രഷറർ രാജീവ്‌ നടുവിലെമുറി എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ