ഡൽഹിയിൽ യുവതി കുത്തേറ്റ് മരിച്ചു; കാമുകൻ അറസ്റ്റിൽ
Tuesday, October 14, 2025 12:40 AM IST
ന്യൂഡൽഹി: നന്ദ് നഗ്രി പ്രദേശത്ത് യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. ആകാശ് (23) എന്ന യുവാവാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാവിലെയാണ് ദാരുണമായ സംഭവമുണ്ടായത്. യുവതിയുടെ വീടിന്റെ അടുത്ത വച്ചാണ് സംഭവം. യുവതി ഭക്ഷണം മേടിക്കാൻ കടയിൽ പോയി തിരിച്ചു വരുന്ന സമയത്ത് ആകാശ് തടഞ്ഞ് നിർത്തുകയും കൈയിൽ ഉണ്ടായിരുന്ന കത്തി കൊണ്ട് കുത്തുകയുമായിരുന്നു.
നിരവധി തവണ കുത്തിയതിനെ തുടർന്ന് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസ് സ്ഥലത്തെത്തി ആകാശിനെ അറസ്റ്റ് ചെയ്തു. യുവതിയും ആകാശും കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലായിരുന്നെന്നും എന്നാൽ കുറച്ച് ദിവസമായി യുവതി ആകാശിന അകറ്റി നിർത്തിയിരുന്നെന്നും പോലീസ് പറഞ്ഞു. മറ്റൊരാളുമായി യുവതിക്ക് അടുപ്പമുണ്ടെന്ന സംശയത്തെ തുടർന്നാണ് ആകാശ് കാമുകിയെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.