ഇന്ത്യന്‍ സംഘടനകളുടെ പരാതിയില്‍ നടപടി വേണമെന്ന് മന്ത്രി മുരളീധരോട് ആവശ്യപ്പെട്ടു
Sunday, October 20, 2019 3:35 PM IST
കുവൈറ്റ്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ രജിസ്‌ട്രേഡ് അസോസിയേഷന്‍സ് (ഫിറാ) കണ്‍വീനറും, ലോക കേരള സഭാംഗവുമായ ബാബു ഫ്രാന്‍സീസ് വിദേശകാര്യ വകുപ്പ് സഹമന്ത്രി വി.മുരളീധരനെ നേരിട്ട് കണ്ട് കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ട സംഘടനകളുടെ രജിസ്‌ട്രേഷന്‍ പുനസ്ഥാപിച്ച് അംഗീകൃത പട്ടികയില്‍ ഉള്‍പ്പെടുത്താനും, പരാതി നല്‍കിയതിന്റെ പേരില്‍ സംഘടനാ പ്രതിനിധികള്‍ക്കെതിരെയുള്ള നിയമ നടപടികള്‍ നിര്‍ത്തിവെക്കാനും കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്ക് മുന്‍പ് സമര്‍പ്പിക്കപ്പെട്ട പരാതിയില്‍ സത്യസന്ധമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നുമുള്ള പ്രവാസി സംഘടനകളുടെ പരാതി മന്ത്രിക്ക് കൊച്ചിയില്‍ വച്ച് സമര്‍പ്പിച്ചു.

മന്ത്രിയുടെ കുവൈറ്റ് സന്ദര്‍ശനവേളയില്‍ ഫിറയിലെ ഭൂരിഭാഗം സംഘടന പ്രതിനിധികള്‍ക്കും, കണ്‍വീനമാര്‍ക്കും, മന്ത്രിയെ കാണാന്‍ അവസരം നിഷേധിച്ചിരുന്നു.ഈ വിഷയവുമായി ബന്ധപ്പെട്ട പരാതികള്‍ എം പിമാര്‍ക്കും ,രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും, ബന്ധപ്പെട്ട മന്ത്രാലയങ്ങളിലും സമര്‍പ്പിച്ചതായി ഫിറ കണ്‍വീനര്‍മാരായ ബാബു ഫ്രാന്‍സീസും,ശ്രീം ലാല്‍ മുരളിയും അറിയിച്ചു.

റിപ്പോര്‍ട് : സലിം കോട്ടയില്‍