കേരളപ്പിറവി ദിനവും ഓണാഘോഷവും
Wednesday, November 6, 2019 6:08 PM IST
കുവൈത്ത് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം ഐക്യ കേരളത്തിന്‍റെ 63-ാമത് വാർഷികവും ഓണാഘോഷവും നടത്തി.

സാംസ്കാരിക സമ്മേളനം ജോസഫ് പണിക്കർ (ഐ ഐ ഇ മുൻ ചെയർമാൻ) ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സലിംരാജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അലക്സ് മാത്യു , ട്രഷറർ തമ്പിലൂക്കോസ് ,ലാജി ജേക്കബ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ബിജോയ് സാം സ്വാഗതവും കോഓർഡിനേറ്റർ ടി.ഡി. ബിനിൽ നന്ദിയും പറഞ്ഞു.

തുടർന്നു നടന്ന കലാപരിപാടികൾക്ക് രഞ്ജനാ ബിനിൽ തിരിതെളിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും വിസ്മയ മ്യൂസിക് ബാൻഡിന്‍റെ സംഗീത സന്ധ്യയുംവിഭവസമൃദ്ധമായ സദ്യയും പരിപാടികൾക്ക് മിഴിവേകി. സെക്രട്ടറിമാരായ പ്രമീൾ പ്രഭാകരൻ, അലക്സ് കുട്ടി ,ജോയിന്‍റ് ട്രഷറർ സലിൽ വർമ ,അബ്ദുൾ വാഹിദ് ,ശിവ പ്രസാദ് ,ബൈജു മിഥുനം, സിബി ജോസഫ് ,ടിറ്റോ ,റെജിമോൻ ,ഷംനാദ്, അനന്തകുമാർ ,റീനി ബിനോയ് ,ആശാ പ്രശാന്ത് ,വിജല പിള്ള ,സജിമോൻ ,ജോയ് തോമസ് ,പ്രശാന്ത് ,ലാജി എബ്രഹാം ,വർഗീസ് വൈദ്യൻ ,ഷാജി ആയൂർ ,ജോയ് തോമസ് ,മാമച്ചൻ, അജൂ വർഗീസ് ,കുമാർ സുന്ദരം ,രാജേഷ് കൃഷ്ണ ,നോബിൾ ,ജയകുമാർ, റെജി കുഞ്ഞുകുഞ്ഞു ,കുഞ്ഞപ്പൻ ജോൺ, വിവിധ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പരിപാടികൾക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ