മൈത്രി കേരളപ്പിറവി ആഘോഷിച്ചു
Thursday, November 7, 2019 6:17 PM IST
റിയാദ്: കേരളത്തിന്‍റെ പിറവിയും ചരിത്രവും അനാവരണം ചെയ്തു മൈത്രി കരുനാഗപ്പളളി റിയാദിൽ ഒരുക്കിയ കേരളപ്പിറവി ദിനാഘോഷം ശ്രദ്ധേയമായി.

"കേരളീയം 2019' എന്ന പേരിൽ സുലൈഖാൻ ഇസ്തിറാഹയിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ നടന്ന ആഘോഷ പരിപാടികൾ പ്രവാസി ഭാരതിയ പുരസ്കാര ജേതാവ് ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.

സബ്ജൂണിയർ, ജൂണിയർ, സീനിയര് വിഭാഗങ്ങളായി ഇന്‍റർ സ്കൂൾ, ചിത്ര രചന, പ്രച്ഛന്ന വേഷം, തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. കേരളത്തിന്‍റെ സംസ്കാരവും പൈതൃകവും വിളംബരം ചെയ്യുന്ന കേരളീയം നൃത്താവിഷ്കാരം, നൃത്തനിർത്യങ്ങൾ, ഗാന സന്ധ്യ എന്നിവയും അരങ്ങേറി.

പ്രസിഡന്‍റ് സക്കീര് ഷാലിമാറിന്‍റെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്കാരിക പരിപാടി പ്രവാസി ഭാരതിയ പുരസ്ക്കാര ജേതാവ് ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. മൈത്രി ട്രഷററും പ്രോഗ്രാം കൺവീനറുമായ റഹ്മാന് മുനമ്പത്ത് ആമുഖ പ്രസഗം നടത്തി.

മൈത്രി കൂട്ടായ്മ ഗ്ലോബലൈസേഷന്‍റെ ഭാഗമായി മൈത്രി വെബ്സൈറ്റിന്‍റെ ഉദ്ഘാടനം ഡോ: ഷിബു മാത്യൂ നിർവഹിച്ചു. റിയാദിലെ സാമൂഹിക സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ, മാധ്യമ മേഖലകളിൽ മികച്ച സേവനം നൽകിയവരെ ചടങ്ങിൽ ആദരിച്ചു.

ഷിബു മാത്യൂ, മജീദ് ചിങ്ങോലി, ഷിഹാബ് കൊട്ടുകാട്, ഷംനാദ് കരുനാഗപ്പള്ളി, അൻസാരി വടക്കുംതല, ഷാജഹാൻ കോട്ടയിൽ, സലിം കളക്കര, എ.എ റഹിം ആറ്റൂർകോണം, അബ്ദുൾ സലിം അർത്തിയിൽ, റാഫി ചക്കുവള്ളി, ബിനു ജോൺ, ബിനോദ് ജോൺ എന്നിവരെ ചടങ്ങിൽ കർമ പുരസ്ക്കാരം നല്കി ആദരിച്ചു. കാരുണ്യ ഹസ്തം പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം രൂപയുടെ ചെക്ക് സീടെക് മാനേജിംഗ് ഡയറക്ടര് അസീസ് കടലുണ്ടി മൈത്രി ജീവകാരുണ്യ കൺവീനർ നസീര്ഖാനു കൈമാറി. അടുത്ത വര്ഷം അഞ്ച് നിർധനരായ യുവതികളൂടെ മംഗല്യസഹായ പദ്ധതിയും ചടങ്ങിൽ പ്രഖ്യാപിച്ചു.

എൻ.ആർ.കെ ചെയർമാൻ അഷ്റഫ് വടക്കേവിള, ഫോർക്ക ചെയർമാൻ സത്താർ കായംകുളം, ഷംനാദ് കരുനാഗപ്പള്ളി, നസീര് ഖാൻ, സജി കായംകുളം, ഉബൈദ് എടവണ്ണ, നാസർ കാരന്തൂർ, ജയന് കൊടുങ്ങല്ലൂർ, അബ്ദുള്ള വല്ലാഞ്ചിറ, നൗഷാദ് തഴവ, ഷക്കീല വഹാബ്, മൈമൂന അബാസ്, റാഫി കൊയിലാണ്ടി, നൗഷാദ് ആലുവ, ഗഫൂര് കൊയിലാണ്ടി, സുരേഷ് ബാബു, കബീര് പവുമ്പ എന്നിവർ സംസാരിച്ചു. മൈത്രി ജനറൽ സെക്രട്ടറി നിസാര് പള്ളിക്കശേരിൽ സ്വാഗതവും മീഡിയ കൺവീനർ സാബു കല്ലേലിഭാഗം നന്ദിയും പറഞ്ഞു.

തൂർന്നു ജലീല് കൊച്ചിന്റെ നേതൃത്വത്തിൽ നടന്ന ഗാനസന്ധ്യയില് അബി ജോയ്, സത്താര് മാവൂര്, ജോജി കൊല്ലം, നിസ്സം വെമ്പായം, ഷബാന അന്ഷാദ്, തസ്നിം റിയാസ്, ജസീന സാദിഖ്, നിഷാ ബിനേഷ്, അമ്മു പ്രസാദ് എന്നിവര് ഗാനങ്ങൾ ആലപിച്ചു. സിന്ധു സോമൻ‌ ചിട്ടപ്പെടുത്തിയ കേരളീയം ന്യത്താവിഷ്കാരം, ജോണി ജോസഫിന്‍റെ നേത്യത്വത്തില് അരങ്ങേറിയ മാർഗം കളി, അസീസ് മഷിന്റെ നേത്യത്വത്തില് അലിഫ് സ്കൂൾ കുട്ടികൾഅവതരിപ്പിച്ച ഒപ്പന, നാസര് വണ്ടൂരിന്റെ നേതൃത്വത്തിൽ അരങ്ങേറിയ ഒപ്പനയും വിവിധ നൃത്തനൃത്യങ്ങളും അരങ്ങേറി.

സെക്രട്ടറി ജനറൽ ബാലു കുട്ടന്, സാദിഖ്, മജീദ് കരുനാഗപ്പള്ളി, അബ്ദുൽ സലാം കരുനാഗപ്പള്ളി, മുനീര്ഷാ തണ്ടാശേരിൽ, റിയാസ്, ഹാഷിം, ഷാജഹാന്, സലിം, ഷംസുദ്ദീന്, സുജീബ്, നിഷാദ് മുനമ്പത്ത്, നിസാമുദ്ദീന്,ഷെബിന് എന്നിവര് പരിപാടികൾക്ക് നേത്യത്വം നൽകി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ