മുങ്ങി മരിച്ചു
Saturday, November 16, 2019 3:26 PM IST
കുവൈത്ത്‌ സിറ്റി : കുവൈത്തിൽ വിനോദയാത്രക്കിടെ മലയാളി യുവാവ്‌ കടലിൽ മുങ്ങി മരിച്ചു. കണ്ണൂര്‍ പേരാവൂര്‍ സ്വദേശി സനിൽ ജോസഫ് ആണ് മുങ്ങി മരിച്ചത്‌. കുളിക്കാനിറങ്ങിയ കുട്ടികളെ രക്ഷിക്കാനായി കടലിലിറങ്ങിയ സനില്‍ തിരമാലകളിൽ പെടുകയായിരുന്നു.

കൂട്ടുകാർ സനിലിനെ രക്ഷപെടുത്തി എയര്‍ ആംബുലന്‍സില്‍ മുബാറഖിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിനോദ യാത്രയിൽ കുടുംബവും കൂടെയുണ്ടായിരുന്നു. ഭാര്യ സിമി തോമസ് സബാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സാണ് . മക്കള്‍ അമേയ എലിസബത്ത്‌ സനില്‍, അനയ മേരി സനിൽ.

റിപ്പോർട്ട്: സലിം കോട്ടയിൽ