അനന്തു അജിയുടെ ആത്മഹത്യ; നിധീഷ് മുരളീധരനെ പ്രതി ചേർത്തു
Friday, October 17, 2025 10:42 PM IST
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകനായ അനന്തു അജിയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ നിതീഷ് മുരളീധരനെ പ്രതി ചേർത്തു. പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമത്തിനാണ് പ്രതി ചേർത്തിരിക്കുന്നത്.
ആർഎസ്എസ് പ്രവർത്തകനായ നിധീഷ് പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കിയുള്ള വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് അനന്തു ആത്മഹത്യ ചെയ്തത്. തമ്പാനൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പൊൻകുന്നം പോലീസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
കോട്ടയം സ്വദേശിയായ അനന്തുവിനെ തിരുവനന്തപുരത്തുള്ള ഹോട്ടലിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നിധീഷ് മുരളീധരനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുമെന്ന് അറിയിച്ചിരുന്നു.