മഞ്ചേശ്വരത്തെ മിന്നും ജയം ജനങ്ങൾ റദ്ദുച്ചാക്ക്‌ നൽകിയ മരണാനന്തര അംഗീകാരം : എ.കെ.എം അഷ്‌റഫ്
Monday, November 18, 2019 6:20 PM IST
ദുബായ്‌: തുളുനാടിന്‍റെ സ്പ്ന്ദനങ്ങളറിഞ്ഞ്‌ മഞ്ചേശ്വരത്തിന്‍റെ മുക്കും മൂലയിലും റദ്ദൂച്ച തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരവും തന്നെ ഉത്തരവാദിത്തം ഏൽപിച്ച ജനങ്ങളോടുള്ള റദ്ദുച്ചാന്‍റെ കരുതലിന്‌ ‌ ജനം തിരിച്ചു നൽകിയ ആദരവും കൂടിയാണ്‌ ഉപതെരഞ്ഞെടുപ്പിലെ എം സി ഖമറുദ്ദീന്‍റെ ത്രസിപ്പിക്കുന്ന വിജയം എന്ന് യൂത്ത്‌ ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷറഫ്‌. ദുബായ്‌ കെഎംസിസി കാസർഗോഡ് മണ്ഡലം കമ്മിറ്റി സംഘടിപിച്ച ‘പ്രിയപ്പെട്ട റദ്ദുച്ച' അനുസ്മരണ പരിപാടിയിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മഞ്ചേശ്വരത്തെ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ മുൻപന്തിയിൽ ഉണ്ടായത്‌ അദൃശ്യനായി റദ്ദുച്ച തന്നെയായിരുന്നു. തന്‍റെ ശേഷം തന്നെക്കേൾ മികച്ച വിജയം മുന്നണിക്ക്‌ സമ്മാനിക്കാൻ പാകത്തിൽ റദ്ദുച്ച ചെയ്ത സേവന-വികസന പ്രവർത്തനങ്ങളും ജനകീയമായ ഇടപെടലുകളുമാണ്‌ സർവ്വ സന്നാഹങ്ങളുമൊരുക്കി വന്ന ഫാസിസ്റ്റുകൾക്കെതിരെ 89 ഇരട്ടിവിജയത്തിലേക്ക്‌ മുന്നണിയെ നയിച്ചത്‌. ജനപക്ഷ രാഷ്ട്രീയത്തിന്‍റെ പുതിയ മാതൃകകൾ സൃഷ്ടിച്ച‌ അദ്ദേഹത്തെ പുതിയ തലമുറ കൂടുതൽ പഠിക്കുകയും പകർത്തുകയും വേണം
മഞ്ചേശ്വരത്തിന്‍റെ മണ്ണ്‌ മതേതരശക്തികൾക്ക്‌ മാത്രം അവകാശപ്പെട്ടതാണെന്ന് തെളിയിക്കാൻ അവിടത്തെ ജനങ്ങൾ എന്നും പ്രതിജ്ഞാബദ്ധരാണെന്നും എ.കെ.എം കൂട്ടിച്ചേർത്തു.

പി.ബി അബ്ദുൽ റസാഖിന്‍റെ മകൻ ഷഫീഖ്‌ റസ്സാഖ്‌, മുസ്ലിം ലീഗ്‌ ജില്ല ട്രഷർ മാഹിൻ ഹാജി കല്ലട എന്നിവർ മുഖ്യാതിഥികളായിരുന്നു. സംഗമം ദുബായ്‌ കെ എം സി സി സംസ്‌ഥാന പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഫൈസൽ പട്ടേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദീൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ പ്രവാസി എഴുത്തുകാരൻ ഇബ്റാഹിം ചെർക്കള ,ചെങ്കള ഹെൽത്ത് ഇൻസ്‌പെക്ടർ ബി അഷറഫ്‌ എന്നിവർക്ക്‌ വിശിഷ്ട സേവനങ്ങൾക്ക്‌ ഉപഹാരം നൽകി അനുമോദിച്ചു .ദുബായ്‌ കെ എം സി സി സംസ്ഥാന സെക്രട്ടറി മുസ്തഫ വേങ്ങര ,ഓർഗനൈസിംഗ്‌ സെക്രട്ടറി ഹംസ തൊട്ടി,

ഭാരവാഹികളായ ഹനീഫ് ചെർക്കള ,എം.എ മുഹമ്മദ് കുഞ്ഞി, അഡ്വ ഇബ്രാഹിം ഖലീൽ മജീദ് മടിക്കിമല, ഒ.കെ ഇബ്രാഹിം, ജില്ല പ്രസിഡന്‍റ് അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷർ ഹനീഫ് ടി ആർ, ഓർജി. സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, മഞ്ചേശ്വരം മണ്ഡലം ലീഗ്‌ ട്രഷർ അഷ്‌റഫ് കർള, ഹസൈനാർ തോട്ടുംബാഗം,ഫൈസൽ മുഹ്‌സിൻ, ഹസൈനാർ ബീജന്തടുക്ക , മഹമൂദ്‌ ഹാജി പൈവളികെ, റാഫി പള്ളിപ്പുറം, യൂസുഫ്‌ മുക്കൂട്‌, അബ്ദു റഹ്മാൻ ബീച്ചാരക്കടവ്‌, സലാം തട്ടാനിച്ചേരി, സത്താർ ആലംപാടി ,സിദ്ദിഖ് ചൗക്കി,അയൂബ് ഉറുമി, ഇസ്മയിൽ നാലാം വാതുക്കൽ,ഹനീഫ്‌ ബാവ നഗർ, ഡോ: ഇസ്മായിൽ,
ഷബീർ കിഴൂർ, ഷബീർ കൈതക്കാട്‌, ഇബ്രാഹിം ബെരിക്കെ, എ.കെ. കരീം, മുനീഫ്‌ ബദിയടുക്ക, ഐ.പി.എം ഇബ്രാഹിം, സഫ്‌വാൻ അണങ്കൂർ,ഷാഫി ചെർക്കള, ഹാരിസ് ബ്രദേഴ്സ്, അസീസ്‌ അഷ്‌കർ ചൂരി,സർഫ്രാസ് പട്ടേൽ, ഗഫൂർ ഊദ് ,ഹനീഫ് കുമ്പഡാജെ ,അസീസ് കമാലിയ, തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. സെക്രട്ടറി സുഹൈൽ കോപ്പ നന്ദി പറഞ്ഞു