സ്നേഹ വിരുന്ന് സംഘടിപ്പിച്ചു
Monday, November 18, 2019 6:36 PM IST
കുവൈത്ത് സിറ്റി: തിരുനബി(സ) കാലത്തിന്‍റെ വെളിച്ചം എന്ന  പ്രമേയത്തിൽ ആചരിക്കുന്ന കാമ്പയിനിന്‍റെ ഭാഗമായി  ഐ സി എഫ് സിറ്റി സെൻട്രൽ സംഘടിപ്പിച്ച സ്നേഹ വിരുന്ന് മാലിയ ടേസ്റ്റി റസ്റ്ററന്‍റ് ഓഡിറ്റോറിയത്തിൽ നടന്നു. 

ഐ സി എഫ് നാഷണൽ ജനറൽ സെക്രട്ടറി അഡ്വ.തൻവീർ ഉമർ ഉദ്ഘാടനം നിർവഹിച്ചു.  അബ്ദുൽ അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കുവൈത്ത് മാർത്തോമ സഭ വികാരി ഫാ. വി.ടി. യേശുദാസ്, ലേണേഴ്‌സ് അക്കാഡമി അധ്യാപകനും കൗൺസിലറുമായ  ജിതിൻ മാസ്റ്റർ എന്നിവർ ഞാൻ അറിഞ്ഞ പ്രവാചകൻ എന്ന വിഷയത്തിൽ സദസിനോട്  സംവദിച്ചു.

ഐ സി എഫ് നാഷണൽ സെക്രട്ടറി അബ്ദുല്ല വടകര സന്ദേശ പ്രഭാഷണം നിർവഹിച്ചു.  മമ്മു മുസ്‌ലിയാർ ആശംസ നേർന്നു സംസാരിച്ചു.  ജാഫർ ചപ്പാരപ്പടവ് സ്വാഗതവും റാഷിദ് ചെറുശോല നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ