ജിദ്ദ ഒഐസിസി: ശബരിമല തീർഥാടക സഹായ കേന്ദ്രം ആരംഭിക്കും
Monday, November 18, 2019 6:43 PM IST
ജിദ്ദ : ഒഐസിസി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമല അയ്യപ്പ ഭക്തന്മാരെ സഹായിക്കുന്നതിനായി കർമ്മ പരിപാടികൾ ആവിഷ്കരിച്ചു. മണ്ഡല കാലത്ത് തിരക്കുള്ള സമയങ്ങളിൽ സ്വാമിമാർക്ക് സേവനത്തിനായി, ഒ ഐ സി സി ശബരിമല തീർഥാടക സഹായ കേന്ദ്രം പത്തനംതിട്ടയിൽ തുറക്കും. സീസണിൽ എത്തുന്ന അയ്യപ്പ ഭക്തൻമാർക്ക് വേണ്ട നിർദ്ദേശങ്ങൾ ലഭിക്കുന്നതിനുള്ള ഹെൽപ് ഡെസ്ക്, കുടി വെള്ളം, ചുക്കുവെള്ളം, ലഘു ഭക്ഷണം അടങ്ങിയ കിറ്റുകൾ തുടങ്ങിയവ വിതരണം ചെയ്യും. പത്തനത്തിട്ട മുതൽ നിലയ്ക്കൽ വരെ വാഹനം ഉപയോഗിച്ചുകൊണ്ടുള്ള മൊബൈൽ സഹായ സംവിധാനവും ലഭ്യമാണ്.

ജിദ്ദ ഒ ഐ സി സി ശബരിമല തീർഥാടക സഹായ കേന്ദ്രത്തിന്‍റെ ലോഗോ പ്രകാശനം കെ പി സി സി മീഡിയ സെൽ കോഓർഡിനേറ്ററും ഇന്‍റർനാഷണൽ ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാനുമായ ഇഖ്‌ബാൽ പൊക്കുന്നു, കേന്ദ്രം കൺവീനർ അനിൽകുമാർ പത്തനംത്തിട്ടയ്ക്കു നൽകി നിർവഹിച്ചു. റീജണൽ കമ്മിറ്റി പ്രസിഡന്‍റ് കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ മുഖ്യപ്രഭാഷണം നടത്തി.അബ്ദുറഹിമാൻ അമ്പലപള്ളി, ശ്രീജിത്ത് കണ്ണൂർ, സാകിർ ഹുസൈൻ എടവണ്ണ, നൗഷാദ് അടൂർ, ഷൂക്കൂർ വക്കം, നാസിമുദ്ദീൻ മണനാക്, മുജീബ് മൂത്തേടത്ത്, അനിയൻ ജോർജ്, ഷിനോയ് കടലുണ്ടി, ഉണ്ണിമേനോൻ പാലക്കാട്, അലി തേക്കുതോട് ,തോമസ് വൈദ്യൻ, ലത്തീഫ് മക്രേരി, പ്രവീൺ എടക്കാട്, സഹീർ മഞ്ഞലി, ഫസലുള്ള വെളുബാലി, ബഷീർ അലി പരുത്തികുന്നൻ, ഹാരിസ് കാസർഗോഡ്, ഹാഷിം കോഴിക്കോട്, അഗസ്റ്റിൻ ബാബു, സജി കുട്ടനാട്, ശരീഫ് അറക്കൽ, ടി.കെ. അഷ്‌റഫ് അലി, ഷമീർ നദവി, റഫീഖ് മൂസ, അനിൽ ബാബു, ഹർഷദ് ഏരൂർ, സകീർ ചെമ്മണ്ണൂർ തുടങ്ങിയവർ സംസാരിച്ചു.

വിവരങ്ങൾക്ക് : 00966538378734, 00916235475680, 00919605982754

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ