കെഎംസിസി. ചെയ്യുന്ന സേവനങ്ങൾ മഹത്തരം: അബാസലി തങ്ങൾ
Monday, November 18, 2019 6:52 PM IST
കുവൈത്ത് സിറ്റി: ഹ്രസ്വ സന്ദർശനാർഥം കുവൈത്തിലെത്തിയ മുസ്ലിം ലീഗ് നേതാവും മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്‍റുമായ പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങളും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ മാണിയൂർ അഹമ്മദ് മൗലവിയും കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസ് സന്ദർശിച്ചു.

തുടർന്നു നടന്ന സ്വീകരണ യോഗം പാണക്കാട് സയിദ് അബാസലി ശിഹാബ് തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി. സംസ്ഥാന പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ കേന്ദ്ര പ്രസിഡന്‍റുമായ കെ.ടി.പി. അബ്ദുറഹിമാൻ, സംസ്ഥാന ഭാരവാഹികളായ എൻ.കെ. ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത്, സിറാജ് എരഞ്ഞിക്കൽ, റസാഖ് അയ്യൂർ, വിവിധ ജില്ലാ-മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. ആക്ടിംഗ് ജനറൽ സെക്രട്ടറി മുഷ്താഖ് സ്വാഗതവും ട്രഷറർ എം.ആർ.നാസർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ