ഫോക്കസ് കുവൈറ്റ് യാത്രയയപ്പു നൽകി
Monday, November 18, 2019 8:19 PM IST
കുവൈത്ത്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫോക്കസ് കുവൈറ്റ് യൂണിറ്റ് അഞ്ചിലെ സജീവ അംഗവും മുൻ വെൽഫയർ കൺവീനറും അൽ ഹാനി കൺസ്ട്രക്ഷൻ കമ്പനി ഡ്രാഫ്റ്റ്സ്മാനുമായിരുന്ന കൊട്ടാരക്കര കലയപുരം സ്വദേശി ഷാജിക്കുട്ടി ഗീവർഗീസിനു യാത്രയയപ്പ് നൽകി.

യൂണിറ്റ് കൺവീനർ അഭിലാഷിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സലിം രാജ് , രാജീവ് സി.ആർ ,മനോജ് ജോർജ് ,തമ്പിലൂക്കോസ്, ജോസഫ് എം.ടി, ജേക്കബ് തോമസ് ,ഷാജൂ എം.ജോസ് ,പ്രശോബ് ഫിലിപ്പ് എന്നിവർ സംസാരിച്ചു .ജോജി വി.അലക്സ് സ്വാഗതവും വിപിൻ നന്ദിയും പറഞ്ഞു .ഷാജിക്കുട്ടി മറുപടി പ്രസംഗം നടത്തി .ഫോക്കസിന്‍റെ ഉപഹാരം സലിംരാജ്, എം.ടി. ജോസഫ് എന്നിവർ ചേർന്നു സമ്മാനിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ