തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ സൗജന്യ നിരക്കിൽ ഡയാലിസിസ്
Monday, November 18, 2019 9:27 PM IST
കുവൈത്ത്: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്‍റെ സഹകരണത്തോടെ തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ സൗജന്യ നിരക്കിൽ ഡയാലിസിസ് ചെയ്തു കൊടുക്കുന്നു.

ഡയാലസിസ് സെന്‍ററിന്‍റെ ഉദ്‌ഘാടനം കേരള ക്രിസ്ത്യൻ കൗൺസിൽ അധ്യക്ഷൻ ബിഷപ് ഡോ. ഉമ്മൻ ജോർജ് നിർവഹിച്ചു. അഡ്വ. മാത്യു ടി. തോമസ് എംഎൽഎ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി.

നിർധനരായ രോഗികൾക്ക് സൗജന്യ നിരക്കിൽ ഡയാലസിസ് ചെയ്തു കൊടുക്കുന്നതിനാണ് ഈ സ്ഥാപനം തുടങ്ങിയതെന്ന്‌ കെടിഎംസിസി പ്രസിഡന്‍റ് ജോൺ എം. ജോൺ അറിയിച്ചു.

അലക്സ് വർഗീസ്, ജോർജ് കോശി മൈലപ്ര, റോയി യോഹന്നാൻ, സാബു ഏബ്രഹാം, സണ്ണി തോമസ്, ജേക്കബ് ജോൺ, ഡോ. സംസൺ കെ.സാം, ജോർജ് മാത്യു കരിംകുറ്റിയിൽ എന്നിവർ പ്രസംഗിച്ചു.