മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ശിശുദിനാഘോഷം സംഘടിപ്പിച്ചു
Tuesday, November 19, 2019 12:32 PM IST
മസ്‌കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിംഗിന്റെ ഈ വര്‍ഷത്തെ ശിശുദിനാഘോഷ പരിപാടികള്‍ നവംബര്‍ 8, 16 തീയതികളിലായി കേരള വിംഗ് ഓഫീസ് ഹാളില്‍ സംഘടിപ്പിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കൈരളി ടീവി ന്യൂസ് ഡയറക്ടറും ആയ എന്‍.പി ചന്ദ്രശേഖരന്‍ കുട്ടികള്‍ക്ക് ശിശുദിന സന്ദേശം നല്‍കി. കേരളവിംഗ് അംഗങ്ങളുടെ കുട്ടികള്‍ അവതരിപ്പിച്ച കവിതകള്‍, നാടന്‍ പാട്ടുകള്‍, നൃത്തനൃത്യങ്ങള്‍ തുടങ്ങിയ കലാപരിപാടികള്‍ സദസിന് മിഴിവേകി.

ബാലവേദി ഭാരവാഹികളായ ഗോപിക ബാബുരാജ്, ആകാശ് രമേഷ്, ആദിത്യന്‍ നയന്‍താര അനില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മുന്‍ ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ഫിനാന്‍സ് ഡയറക്ടര്‍ അംബുജാക്ഷന്‍, മലയാളം മിഷന്‍ ഒമാന്‍ ചാപ്റ്റര്‍ ചീഫ് കോഡിനേറ്റര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതാരായിരുന്നു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം