കേളി സനയ്യ അർബൻ ഈസ്റ്റ് യൂണിറ്റ് ക്രിക്കറ്റ് ടൂർണമെന്‍റ് സമാപിച്ചു
Tuesday, November 19, 2019 7:31 PM IST
റിയാദ് : കേളി കലാസാംസ്കാരിക വേദി സനയ്യ അർബൻ ഈസ്റ്റ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്‍റിന് ആവേശോജ്ജ്വല സമാപനം.

റിയാദിലെ പ്രമുഖരായ എട്ടു ടീമുകൾ പങ്കെടുത്ത ടൂർണമെന്‍റിന്‍റെ ഫൈനലിൽ KHCCയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ABCC ജേതാക്കളായി. ഹിളർ, സുനീർ ബാബു എന്നിവർ മൽസരം നിയന്ത്രിച്ചു.

സമാപന ചടങ്ങ് കേളി സെക്രട്ടറിയേറ്റ് അംഗം സെബിൻ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഹാരിസ് മണ്ണാർകാട് അധ്യക്ഷത വഹിച്ചു. കൺവീനർ നൗഷാദ് സ്വാഗതവും പറഞ്ഞു. അബ്ദുൽ ഗഫൂർ, വാസുദേവൻ വാഴക്കാട്, സുകേഷ്, ഹസൻ പുന്നയൂർ, മെഹറൂഫ് പൊന്ന്യം, ടൂർണമെന്‍റിന്‍റെ സ്പോൺസര്‍മാര്‍ എന്നിവര്‍ ആശംസകൾ നേർന്നു സംസാരിച്ചു.

വിജയികൾക്കുള്ള ട്രോഫി സെബിൻ ഇഖ്ബാലും മെഡൽ വാസുദേവൻ വാഴക്കാടും കാഷ് അവാർഡ് സുകേഷും റണ്ണറപ്പിനുള്ള ട്രോഫി ഹസൻ പുന്നയൂരും മെഡൽ വിജയനും കാഷ് അവാർഡ് കെ. വാസുദേവനും നൽകി.


മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച ABCC യുടെ ഫുഹദിനുള്ള ട്രോഫി വിജയകുമാറും വിവിധ കളികളിലെ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ജമാൽ, നവാബ്, അൻവർ സാദത്ത് , റാസിഖ് എന്നിവർക്കുള്ള ട്രോഫികൾ യഥാക്രമം ഹരീഷ്, സജ്ജാദ്, പ്രദീപ്, ബാബു, ഷമീം, ഉമ്മർ എന്നിവരും വിതരണം ചെയ്തു. ഏരിയ കമ്മിറ്റി അംഗം റഷീദ് ചടങ്ങിന് നന്ദി പറഞ്ഞു.