പൗരത്വ ഭേദഗതി ബിൽ; കുവൈത്ത് കെഎംസിസി പ്രതിഷേധ സംഗമം 13 ന്
Friday, December 13, 2019 3:44 PM IST
കുവൈത്ത് സിറ്റി: കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു.

ഡിസംബർ 13നു വൈകുന്നേരം 7 ന് അബാസിയ കെഎംസിസി ഓഫീസിൽ നടക്കുന്ന പരിപാടിയിൽ വിവിധ രാഷ്ട്രീയ - മത-സാംസ്കാരിക സംഘടനാ നേതാക്കൾ സംബന്ധിക്കും.

പരിപാടിയിൽ മുഴുവൻ ജനാധിപത്യ മതേതര വിശ്വാസികളും പങ്കെടുക്കണമെന്ന് കുവൈത്ത് കെഎംസിസി പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്രയും അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ