മാവേലിക്കര ഫെസ്റ്റിന്‍റെ ഫ്ലയർ, റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു
Thursday, January 16, 2020 7:39 PM IST
കുവൈത്ത്: മാവേലിക്കര പ്രവാസി അസോസിയേഷൻ കുവൈറ്റ്, മാവേലിക്കര ഫെസ്റ്റ് 2020 "ചില്ലാട്ടം' എന്ന പരിപാടിയുടെ ഫ്ലയർ, റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു. അബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി മനോജ് റോയ് കോട്ടയം ഡിസ്ട്രിക്ട് അസോസിയേഷൻ മുൻ പ്രസിഡന്‍റ് സാം നാന്ദിയാട്ടിനു നൽകി പ്രകാശനം നിർവഹിച്ചു.

കുവൈത്തിൽ ആദ്യമായി പ്രശസ്ത കവി സി.എസ് രാജേഷും സംഘവും അവതരിപ്പിക്കുന്ന പോയറ്ററി ബാൻഡും കേരളത്തിലെ ഏറ്റവും വലിയ മത്സ്യ കന്യക ശില്പം കായംകുളത്തു നിർമിച്ച ജോൺസ് കൊല്ലകടവിന്‍റെ കലാ പ്രദർശനങ്ങളും കുവൈത്തിലെ കലാകാരന്മാരുടെ വൈവിധ്യങ്ങളായ പരിപാടികളും ഉണ്ടായിരിക്കും.

പ്രസിഡന്‍റ് സക്കീർ പുത്തന്പാലത്തു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ രക്ഷാധികാരി ഗീവർഗീസ് ചാക്കോ, വിജോ പി. തോമസ്, ജൂബി ചുനക്കര, വിഷ്ണു,പ്രമോദ്, എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ