ഗ്ലോബല്‍ കെഎംസിസി രൂപീകരിച്ചു
Saturday, January 18, 2020 3:47 PM IST
കുവൈറ്റ് സിറ്റി: ഗ്ലോബല്‍ കെഎംസിസി പയ്യോളി മുന്‍സിപ്പല്‍ കമ്മറ്റി യുടെ പ്രസിഡന്റ് ആയി കുവൈത്തിലെ ബഷീര്‍ മേലടി തെരഞ്ഞെടുക്കപ്പെട്ടു. പയ്യോളി മുന്‍സിപ്പല്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ഫവാസ് കാട്ടടിയെ ( ഇറാഖ്) ജനറല്‍ സെക്രട്ടറിയായും നവാസ് കോട്ടക്കലിനെ (ഖത്തര്‍) ട്രഷറര്‍ ആയും ചുമതലപ്പെടുത്തി.

ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന പയ്യോളി മുന്‍സിപ്പല്‍ ഏരിയയിലെ ,കെഎംസിസി.പ്രവര്‍ത്തനങള്‍ ഏകീകരിക്കാനും,സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തുവാനുമായാണു ആഗോള കൂട്ടായ്മ രൂപീകരിച്ചത്.മറ്റു ഭാരവാഹികള്‍.

വഹാബ് കോട്ടക്കല്‍ (സൗദി), ഷാഫി കോട്ടക്കല്‍ (ഒമാന്‍), ടി.പി.അബ്ദുല്‍ അസീസ് (ദുബായ്), ഹമീദ് ചെറിയാടത്ത് (ബഹ്‌റൈന്‍), നിസ്സാര്‍ തൗഫീഖ് (ഖത്തര്‍), കളത്തില്‍ മുസ്തഫ (ബഹ്‌റൈന്‍) (വൈസ് പ്രസിഡന്റെുമാര്‍). നിഷാദ് മൊയ്തു (ദുബയ്), ജാഫര്‍ ,എന്‍.കെ.(ഖത്തര്‍), ഹസ്മത്ത് ,കെ.ടി.(ഫുജൈറ), ഷാനവാസ്,കെ.പി.(കുവൈത്ത്), ടി.പി.മുനീര്‍ കോട്ടക്കല്‍,(ഒമാന്‍), റാഫി,ബിസ്മി നഗര്‍ (ബഹ്‌റൈന്‍),
കെ.പി.സി.റഹ്മാന്‍ (സലാല) (സിക്രട്ടറിമാര്‍). നിസ്സാര്‍ പയലന്‍ (കോര്‍ഡിനേറ്റര്‍), സി.കെ.വി.യൂസ്സഫ് (ഒമാന്‍) എസ്.വി.ജലീല്‍(ബഹ്‌റൈന്‍) നിയമത്തുള്ള കോട്ടക്കല്‍(ഖത്തര്‍), റസ്സാക്ക് മേലടി,(കുവൈത്ത്)എന്നിവരെ രക്ഷാധികാരികളായും തിരഞ്ഞെടുത്തു.

മുന്‍സിപ്പല്‍ തല കമ്മിറ്റികള്‍ നിലവില്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ എത്രയും വേഗം കമ്മിറ്റികള്‍ രൂപീകരിക്കാനും പ്രാദേശിക തലത്തില്‍ നടത്തുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനും,പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനും യോഗത്തില്‍ തീരുമാനിച്ചു. പയ്യോളി മുന്‍സിപ്പല്‍ ഓഫീസില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രസിഡന്റ്, സി.പി.സദക്കത്തുള്ള അദ്ധ്യക്ഷത വഹിച്ചു. മൂസ മാസ്റ്റര്‍ മടിയേരി,പി.എം.റിയാസ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ജനഃ സിക്രട്ടറി ലത്തീഫ് ചെറക്കോത്ത് സാഗതവും,എ.സി.അസീസ് ഹാജി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍