കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് മഹിളാവേദി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
Monday, January 27, 2020 8:43 PM IST
കുവൈത്ത്: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് മഹിളാവേദിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. "രക്തദാനം ജീവദാനം' എന്ന ആശയം മുൻ നിർത്തി നടത്തുന്ന ക്യാന്പ് ജനുവരി 31 നു (വെള്ളി) ഉച്ചകഴിഞ്ഞു 3 മുതൽ ജാബ്രിയ ബ്ലഡ് ബാങ്കിൽ നടക്കും. ക്യാമ്പിലേക്ക് ഏവരേയും സ്വാഗതം ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ