നോ​ർ​ക്ക- പ്ര​വാ​സി ക്ഷേ​മ​നി​ധി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന് അ​വ​സ​രം
Monday, February 17, 2020 2:13 AM IST
കു​വൈ​ത്ത്: നോ​ർ​ക്ക​യു​ടെ ഇ​ൻ​ഷു​റ​ൻ​സ് അ​ട​ങ്ങു​ന്ന തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​നും പ്ര​വാ​സി ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ സ്കീ​മി​ൽ അം​ഗ​ത്വം എ​ടു​ക്കാ​ൻ സാ​ഹ​ച​ര്യം ഇ​ല്ലാ​തി​രു​ന്ന​വ​ർ​ക്ക് സ്പോ​ട്ട് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന് ജി​കെ​പി​എ കു​വൈ​ത്ത് ടീം ​അ​വ​സ​രം ഒ​രു​ക്കു​ന്നു.

ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (ജി​കെ​പി​എ ) കു​വൈ​ത്ത് ചാ​പ്റ്റ​ർ വി​വി​ധ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ചു പ്ര​വാ​സി​ക​ൾ​ക്കാ​യി ഫെ​ബ്രു​വ​രി 21, മാ​ർ​ച്ച് 6, മാ​ർ​ച്ച് 13, മാ​ർ​ച്ച് 20 തീ​യ​തി​ക​ളി​ൽ ഈ ​സേ​വ​നം സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. നോ​ർ​ക്ക, ക്ഷേ​മ​നി​ധി​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള​വ​ർ സ്വ​യം ഒ​പ്പി​ട്ട (സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ) പാ​സ്പോ​ർ​ട്ട്, സി​വി​ൽ ഐ​ഡി കോ​പ്പി​ക​ളും പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​യും കൊ​ണ്ട് നേ​രി​ട്ട് വ​ര​ണം എ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ക്കു​ന്നു, നോ​ർ​ക്ക ര​ജി​സ്ട്രേ​ഷ​ന് 315 രൂ​പ​യും ക്ഷേ​മ​നി​ധി ര​ജി​സ്ട്രേ​ഷ​ന് 203 രൂ​പ​യും ആ​ണ് ചാ​ർ​ജ്. ഓ​ണ്‍​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന രീ​തി പ​രി​ചി​ത​മി​ല്ലാ​ത്ത​വ​ർ​ക്ക് അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണ് എ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ക്കു​ന്നു.

ഫെ​ബ്രു​വ​രി 21 നു ​മ​ഹ്ബൂ​ള ബ്ലോ​ക്ക് 1 ലെ ​ക​ല ഹാ​ളി​ലും, മാ​ർ​ച്ച് 6 നു ​മം​ഗ​ഫ് ഇ​ന്ദ്ര​പ്ര​സ്ഥം ഹാ​ളി​ലും, മാ​ർ​ച്ച് 13-നു ​അ​ബ്ബാ​സി​യ ചോ​യ്സ് റെ​സ്റ്റോ​റ​ന്‍റി​ന് സ​മീ​പം ഉ​ള്ള സാ​ര​ഥി ഹാ​ളി​ലും, മാ​ർ​ച്ച് 20-നു ​ഫ​ർ​വാ​നി​യ മെ​ട്രോ ക്ലി​നി​ക് ഹാ​ളി​ലും ഉ​ച്ച​ക്ക് 3 മു​ത​ൽ 7 വ​രെ ര​ജി​ട്രേ​ഷ​ൻ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

നോ​ർ​ക്ക ക്ഷേ​മ​നി​ധി സ്പോ​ട്ട് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ, മു​ൻ​പ് നോ​ർ​ക്ക ക്ഷേ​മ​നി​ധി അ​പേ​ക്ഷി​ച​വ​ർ​ക്ക് സ്റ്റാ​റ്റ്സ് ചെ​ക്കിം​ഗ് അ​വ​സ​രം എ​ന്നി​വ​യ്ക്കൊ​പ്പം നോ​ർ​ക്ക പ്ര​വാ​സി ചി​ട്ടി, പ്ര​വാ​സി നി​ക്ഷേ​പ പ​ദ്ധ​തി, തി​രി​കെ പോ​കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് സം​രം​ഭ​ക​ർ​ക്കു​ള്ള ലോ​ണ്‍, തൊ​ഴി​ൽ/ വി​സ ത​ട്ടി​പ്പു​ക​ളി​ൽ നോ​ർ​ക്ക ലീ​ഗ​ൽ സെ​ല്ലി​ൽ പ​രാ​തി ന​ൽ​കേ​ണ്ട വി​ധം, സ​ർ​ക്കാ​റി​ന്‍റെ കാ​രു​ണ്യ/ സാ​ന്ത്വ​നം എ​ന്നീ പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദീ​ക​ര​ണ​വും ഇ​തോ​ടൊ​പ്പം ല​ഭി​ക്കു​ന്ന​താ​ണ്.

മ​ഹ്ബൂ​ല- 50636691- 69008568-97251910-51167888
മം​ഗ​ഫ് : 66985656- 66675665-69638951-60357933-96968983
അ​ബ്ബാ​സി​യ : 50751131-65594279- 66653904-99721860-66278546
ഫ​ർ​വാ​നി​യ : 65877083-66587610-66445023-65646273-55583179

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ