കുവൈറ്റ് ദേശീയ ദിനവും വിമോചന ദിനവും ആഘോഷിച്ചു
Tuesday, February 25, 2020 6:28 PM IST
കുവൈത്ത് സിറ്റി : കുവൈത്തിന്‍റെ ദേശീയ ദിനത്തോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈറ്റ് MAK HALA FEST 2020 സംഗമം നടത്തി.

അസോസിയേഷൻ അംഗങ്ങളും കുടുംബങ്ങളും കൂടി മിശ്രിഫ് ഗാർഡനിൽ ഒത്തുചേർന്ന പരിപാടി ക്വാളിറ്റി മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് വാസുദേവൻ മമ്പാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ മാറഞ്ചേരി സ്വാഗതവും പ്രോഗ്രാം കൺവീനർ സിജു സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടു നിന്ന വിവിധ കായിക മത്സരങ്ങളും കളികളും വിജയികൾക്ക് സമ്മാനങ്ങളും പരിപാടിക്കു മാറ്റുകൂട്ടി. പരിപാടിയിൽ പങ്കെടുത്തവരിൽ നിന്നും മൂന്നു പേർക്ക് ജീപാസ് സ്പോൺസർ ചെയ്ത പ്രത്യേക സമ്മാനവും വിതരണം ചെയ്തു.

അനസ് തയ്യിൽ, അഷ്‌റഫ് ചൂരോട്ട്, അഡോ ബഷീർ അനീഷ് കാരാട്ട്, അഭിലാഷ് കളരിക്കൽ നാസർ വളാഞ്ചേരി, ഇബ്രാഹിംകുട്ടി വെളിയങ്കോട്, അഡ്വ ജംഷാദ്, സുനീർ പെരിന്തൽമണ്ണ അഷ്‌റഫ് ദുക്കാൻ, അഡ്വ. ജസീന ബഷീർ, സലീന ടീച്ചർ, ഷംന സുനീർ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ