ഡൽഹിയിൽ മലയാളിയുടെ കാറിന്‍റെ ചില്ലു തകർത്ത് മോഷണം
Tuesday, February 25, 2020 7:25 PM IST
ന്യൂഡൽഹി: ഡൽഹിയിൽ മലയാളിയുടെ കാറിന്‍റെ ചില്ലു തകർത്ത് മോഷണം നടത്തി. ആർകെ പുരം സെക്ടർ രണ്ടിലെ സെന്‍റ് തോമസ് ദേവാലയത്തിനു മുന്പിൽ പാർക്ക് ചെയ്തിരുന്ന വസന്ത് വിഹാറിൽ താമസിക്കുന്ന ഷാജോ പടിക്കലിന്‍റെ മാരുതി സ്വിഫ്റ്റ് കാറിന്‍റെ (DL 12 CL 1603 ) പുറകുവശത്തെ വാതിലിന്‍റെ ഗ്ലാസ് തകർത്താണ് മോഷണം നടത്തിയത്.

2000 രൂപയും പുസ്തകങ്ങളും അടങ്ങിയ ബാഗാണ് മോഷണം പോയത്. പള്ളിയിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഷാജോ. വിശുദ്ധ കുർബാനയ്ക്കുശേഷം 7 .40 ഓടെ പുറത്തെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

ഉടൻതന്നെ മോഷണ വിവരം പോലീസിൽ അറിയിച്ചതോടെ ആർ കെ പുരം സെക്ടർ 12 പോലീസ് സ്ഥലത്തെത്തി കേസെടുത്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്