അഴീക്കോട് സോക്കർ ചാമ്പ്യൻസ് ഫുട്‍ബോൾ ടൂർണമെന്‍റ്; ബ്രൗഷർ പ്രകാശനം ചെയ്തു
Thursday, February 27, 2020 8:13 PM IST
അബുദാബി: സ്പോർട്ടിംഗ് അഴീക്കോട്‌ സംഘടിപ്പിക്കുന്ന "അഴീക്കോട് സോക്കർ ചാമ്പ്യൻസ് 2020' യുടെ ഔദ്യോഗിക ബ്രൗഷർ അബുദാബി സംസ്ഥാന കെഎംസിസി പ്രസിഡന്‍റ് ഷുക്കൂറലി കല്ലുങ്ങൽ, കണ്ണൂർ ജില്ലാ കെഎംസിസി ആക്ടിംഗ് പ്രസിഡന്‍റ് ഹംസ നാടുവിലിനു നൽകി പ്രകാശനം ചെയ്തു. മാർച്ച് ആറിനാണ് ടൂർണമെന്‍റ്.

അബുദാബി ഇന്ത്യൻ ഇസ് ലാമിക് സെന്‍ററിൽ നടന്ന യോഗത്തിൽ കണ്ണൂർ ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ കുപ്പം, ജില്ലാ കെഎംസിസി ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ്‌ നാറാത്ത്, അഴീക്കോട്‌ മണ്ഡലം പ്രസിഡന്‍റ് കെ.വി. ഹാരിസ് , സ്പോർട്ടിംഗ് അഴീക്കോട്‌ ചെയർമാൻ ശകീർ മുണ്ടോൻ, ട്രഷറർ എം.വി. അബ്ദുള്ള, ‌ മണ്ഡലം - പഞ്ചായത്ത് കെ എം സി സി നേതാക്കൾ ഉൾപ്പെടെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള