കുവൈത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച് ആൾക്ക് തടവു ശിക്ഷ
Thursday, March 26, 2020 5:38 PM IST
കുവൈത്ത് സിറ്റി: കൊറോണ വൈറസുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ആളിനെ പോലീസ് അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 21 ദിവസത്തേക്ക് തടവ് ശിക്ഷക്കു വിധിച്ചു.

സാമൂഹികാന്തരീക്ഷത്തെ മോശമായി ബാധിക്കുന്ന വ്യാജ വാർത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു. കൊറോണ വൈറസ് ബാധയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സമൂഹ മാധ്യമങ്ങളിലെ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

റിപ്പോർട്ട്: സലിം കോട്ടയിൽ