ഇസ്പാഫ് നിവേദനം നൽകി
Monday, April 6, 2020 6:17 PM IST
ജിദ്ദ: ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂൾ ജിദ്ദയിലെ വിവിധ പ്രശ്നങ്ങൾക്ക് മാന്യമായ പരിഹാരം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ സ്കൂൾ പേരന്‍റ്സ് ഫോറം ( ഇസ്പാഫ് ) ജിദ്ദ, ജിദ്ദയിലെ കോൺസൽ ജനറലിനും റിയാദിലെ അംബാസഡർ ഓഫ് ഇന്ത്യക്കും നിവേദനം നൽകി.

പഠനമേഖലയിൽ കാലങ്ങളോളം സൗദി അറേബ്യയിലെ ഇന്ത്യൻ സ്കൂളുകളിൽ പ്രഥമ സ്ഥാനം നിലനിർത്തിയിരുന്ന ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂൾ ജിദ്ദ, ഒന്നു രണ്ടു വർഷമായിട്ട് വിവിധ കാരണങ്ങളാൽ പിറകോട്ട് അടിച്ചുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് സ്കൂളിന്‍റെ പഴയ പ്രതാപം വീണ്ടെടുക്കാൻ ക്രിയാത്മകമായ നടപടികളും ഇടപെടലുകളും ഉണ്ടാവണമെന്നും 'ഇസ് പാഫ്' നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.