അബുദാബിയിൽ കോവിഡ് ബാധിച്ചു അടൂർ സ്വദേശി മരിച്ചു
Tuesday, May 26, 2020 11:53 AM IST
അബുദാബി : കോവിഡ് രോഗ ബാധയെത്തുടർന്നു ചികിത്സയിലായിരുന്ന അടൂർ തെങ്ങമം ശ്രീനന്ദനത്തിൽ ജെ. ജയചന്ദ്രൻ നായർ (51) നിര്യാതനായി. അബുദാബി ഓയിൽ ഫീൽഡ് സർവീസസ് കമ്പനിയിൽ ലോജിസ്റ്റിക് സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: പ്രിയ. മക്കൾ : ആകാശ്, അക്ഷിത.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള