ഓ​ച്ചി​റ സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു
Tuesday, May 26, 2020 8:59 PM IST
റി​യാ​ദ്: കോ​വി​ഡ് ബാ​ധി​ച്ചു റി​യാ​ദി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഓ​ച്ചി​റ പ്ര​യാ​ർ നോ​ർ​ത്ത്
സ്വ​ദേ​ശി കൊ​ള​ശേ​രി പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ൽ അ​ബ്ദു​സ​ലാം (44) ചൊ​വ്വാ​ഴ്ച രാ​വി​ലെ റി​യാ​ദ് സു​വൈ​ദി​യി​ലെ സു​ലൈ​മാ​ൻ ഹ​ബീ​ബ് ആ​ശു​പ​ത്രി​യി​ൽ മ​ര​ണ​പ്പെ​ട്ടു. ഇ​ദ്ദേ​ഹം പ​ത്തു ദി​വ​സ​മാ​യി ഇ​വി​ടെ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

പ്ലം​ബ​റാ​യി​രു​ന്ന അ​ബ്ദു​സ​ലാം അ​സു​ഖ ബാ​ധി​ത​നാ​യി റി​യാ​ദി​ലു​ണ്ടെ​ന്ന് നാ​ട്ടി​ൽ നി​ന്നും ബ​ന്ധു​ക്ക​ൾ വി​ളി​ച്ച​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രാ​യ ശി​ഹാ​ബ് കൊ​ട്ടു​കാ​ടും ഡൊ​മി​നി​ക് സാ​വി​യോ​യും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഈ ​മാ​സം പ​തി​നൊ​ഴി​നാ​ണ് അ​ബ്ദു​സ​ലാ​മി​നെ ആ​ശു​പ​ത്രി​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി​രു​ന്നു. അ​ഞ്ചു വ​ർ​ഷ​മാ​യി നാ​ട്ടി​ൽ പോ​യി​ട്ടി​ല്ലാ​ത്ത അ​ബ്ദു​സ​ലാം ജ​ലാ​ലു​ദ്ദീ​ൻ, റു​ഖി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഷം​ന​യാ​ണ് ഭാ​ര്യ. സ​ഹ​ൽ, മു​ഹ​മ്മ​ദ് സി​നാ​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ഷാ​ജി, റ​ഷീ​ദ് (ജി​സാ​ൻ), സ​ലിം (താ​യി​ഫ്), ശി​ഹാ​ബ് (അ​ബ​ഹ) എ​ന്നീ സ​ഹോ​ദ​ര​ങ്ങ​ളു​ണ്ട്. മൃ​ത​ദേ​ഹം റി​യാ​ദി​ൽ മ​റ​വു ചെ​യ്യും.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ൻ