വീരേന്ദ്രകുമാറിന്‍റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറംഅനുശോചിച്ചു
Saturday, May 30, 2020 8:41 AM IST
കുവൈത്ത്: സോഷ്യലിസ്റ്റ് നേതാവും സാമ്രാജ്യത്വവിരുദ്ധനും മുൻ കേന്ദ്രമന്ത്രിയും നിലവിൽ രാജ്യസഭാ അംഗവുമായ എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം കുവൈറ്റ് കേരള സ്റ്റേറ്റ് കമ്മിറ്റി അനുശോചിച്ചു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലെ അവസാനത്തെ കണ്ണിയാണ് എം.പി. വീരേന്ദ്രകുമാർ. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഒന്നിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന ശ്രമത്തിനിടയിൽ കൂടെയുള്ള പലരും ഫാസിസത്തോടൊപ്പം നിലയുറച്ചപ്പോൾ മതേതര നിലപാട് സ്വീകരിച്ച വ്യക്തികൂടിയായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം അനുസ്മരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ