അബുദാബിയിൽ കോവിഡ് ബാധിച്ചു മലപ്പുറം സ്വദേശി മരിച്ചു
Monday, June 1, 2020 6:33 PM IST
അബുദാബി: കോവിഡ് ബാധിച്ചു മലപ്പുറം സ്വദേശി അബുദാബിയിൽ മരിച്ചു. പെരിന്തല്‍മണ്ണ പുലാമന്തോള്‍ വളപുരം സ്വദേശി പി.ടി. അഷ്‌റഫാണ് (58 ) ആണ് അല്‍ ഐനില്‍ മരിച്ചത്. എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടിലെ ഡ്രൈവർ ജോലി രാജിവച്ച് നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിലായിരുന്നു മരണം.

നാട്ടിലേക്ക് പോകാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നതിനിടയിൽ ശ്വാസതടസം അനുഭവപ്പെട്ടതിനെതുടർന്നു മേയ് 13 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസം ന്യൂമോണിയായി മാറിയെങ്കിലും സുഖം പ്രാപിക്കുന്നതിനിടയിൽ ഹൃദയാഘാതം ഉണ്ടാകുകയും തുടർന്നു മരണം സംഭവിക്കുകയുമായിരുന്നു. കോവിഡ് പരിശോധനാഫലം പോസറ്റീവ് ആയിരുന്നു. സംസ്കാരം നടത്തി.

ഭാര്യ : ഫാത്തിമത്ത് സുഹറ ( ഉമ്മു) മക്കള്‍ : മുഹമ്മദ് കുട്ടി, ഖദീജ, ആമിന നിഷാന, ബേബി.

റിപ്പോർട്ട്: അനില്‍ സി. ഇടിക്കുള