കു​വൈ​റ്റി​ൽ ചൊ​വ്വാ​ഴ്ച 671 പേ​ർ​ക്ക് കോ​വി​ഡ് ; മ​ര​ണം നാ​ല്
Tuesday, June 30, 2020 11:03 PM IST
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് 671 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ 46195 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 435 പേ​ർ കു​വൈ​ത്തി​ക​ളും 236 പേ​ർ വി​ദേ​ശി​ക​ളു​മാ​ണ്.

വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന നാ​ല് പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണം 354 ആ​യി. ഫ​ർ​വാ​നി​യ ഗ​വ​ർ​ണ്ണ​റേ​റ്റി​ൽ 122 പേ​ർ, അ​ഹ​മ​ദി ഗ​വ​ർ​ണ്ണ​റേ​റ്റി​ൽ
225 പേ​ർ, ഹ​വ​ല്ലി ഗ​വ​ർ​ണ്ണ​റേ​റ്റി​ൽ 84 പേ​ർ, കേ​പി​റ്റ​ൽ ഗ​വ​ർ​ണ്ണ​റേ​റ്റി​ൽ 102 പേ​ർ., ജ​ഹ​റ ഗ​വ​ർ​ണ്ണ​റേ​റ്റി​ൽ 138 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഇ​ന്ന​ലെ 717 പേ​രാ​ണു രോ​ഗ മു​ക്തി നേ​ടി​യ​ത്. ആ​കെ രോ​ഗ മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 37030 ആ​യി. 8811 പേ​രാ​ണ് ഇ​പ്പോ​ൾ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​ത്. 139 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന​ണ്ടെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ