സംസ്കൃതി ഖത്തർ രക്തദാന ക്യാമ്പ് ജൂലൈ 24 ന്
Friday, July 3, 2020 5:18 PM IST
ദോഹ: ഖത്തർ സംസ്കൃതി ഹമദ് മെഡിക്കൽ കോർപറഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 24നു (വെള്ളി) രാവിലെ 7.30 മുതൽ 11.30 വരെ ആണ് ക്യാമ്പ്.

ഇൗ കോവിഡ് കാലത്ത് രക്തത്തിന് ആവശ്യകത കൂടുതൽ ആണെന്നും കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും സംസ്കൃതി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും സംസ്കൃതി ഭാവഹികൾ അറിയിച്ചു.

വിവരങ്ങൾക്ക് 50201736 , 55717079.