കോവിഡാന്തര പ്രവാസവും ഡ്രീം കേരളയും: ജെസിസി കുവൈത്ത് വെബിനാർ ജൂലൈ 10 ന്
Thursday, July 9, 2020 7:30 PM IST
കുവൈത്ത് സിറ്റി: കോവിഡ് കാലഘട്ടം കഴിയുമ്പോൾ പ്രവാസികൾ നേരിടേണ്ടിവരുന്ന പ്രധാന സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചും ഡ്രീം കേരള പദ്ധതിയെക്കുറിച്ചും ജനതാ കൾച്ചറൽ സെന്‍റർ (ജെസിസി) വെബിനാർ സംഘടിപ്പിക്കുന്നു.

ജൂലൈ 10 നു (വെള്ളി) കുവൈറ്റ് സമയം വൈകുന്നേരം 6 മുതൽ WWW.Facebook.com/JCCKWT എന്ന പേജിലൂടെ പ്രമുഖ സാമ്പത്തിക വിദഗ്ധനും കേരള സർക്കാർ പ്ലാനിംഗ് ബോർഡ് മെമ്പറുമായ ഡോ. കെ.എൻ. ഹരിലാൽ ആണ് ഈ ലൈവ് പരിപാടി അവതരിപ്പിക്കുന്നത്. എൽജെഡി സംസ്ഥാന പ്രസിഡന്‍റ് എം.വി. ശ്രേയാംസ്‌കുമാറാണ് പരിപാടിയുടെ ഉദ്ഘാടകൻ. ഏവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ