കുവൈറ്റിലെ ഫ്രൈഡേ മാർക്കറ്റ് അടച്ചുപൂട്ടി
Friday, July 10, 2020 9:11 PM IST
കുവൈറ്റ് സിറ്റി : ഫ്രൈ ഡെ മാർക്കറ്റ്‌ വീണ്ടും അടച്ചു പൂട്ടി.മുൻസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹമ്മദ്‌ അൽ മഫൂഹിയുടെ നിർദ്ദേശത്തെ തുടർന്നാണു നടപടി. കൊറോണ പശ്ചാത്തലത്തിൽ നേരത്തെ അടച്ചിട്ടിരുന്ന ഫ്രൈ ഡെ മാർക്കറ്റ്‌ കഴിഞ്ഞ ദിവസമാണു വീണ്ടും തുറന്നു പ്രവർത്തനം ആരംഭിച്ചത്‌.

ആരോഗ്യ പ്രതിരോധ നടപടികൾ നടപ്പിലാക്കുന്നതിൽ ഉണ്ടായ വീഴ്ച , ഗേറ്റുകൾക്ക് മുന്നിലെ തിരക്ക് തുടങ്ങിയ കാരണങ്ങളെ തുടർന്നാണു മാർക്കറ്റ് അടയ്ക്കാൻ അധികൃതരെ പ്രേരിപ്പിച്ചതെന്നു കരുതുന്നു.

അതേസമയം സ്ഥിതിഗതികൾ വീണ്ടും വിലയിരുത്തിയശേഷം വിപണി വീണ്ടും തുറക്കാൻ പുതിയ തീയതി നിശ്ചയിക്കുമെന്നാണ് മുൻസിപ്പൽ അധികൃതർ വ്യക്തമാക്കിയത്.

റിപ്പോർട്ട്: സലിം കോട്ടയിൽ