സി​വി​ൽ ഐ​ഡി കാ​ർ​ഡു​ക​ൾ വൈ​കി​ട്ടും വി​ത​ര​ണം ചെ​യ്യും
Monday, July 13, 2020 11:17 PM IST
കു​വൈ​റ്റ് സി​റ്റി: വി​വി​ധ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള സാ​യാ​ഹ്ന ഷി​ഫ്റ്റ് തി​ങ്ക​ൾ മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ (പാ​സി) അ​റി​യി​ച്ചു. ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു വ​രെ ആ​യി​രി​ക്കും പ്ര​വ​ർ​ത്ത​ന സ​മ​യം. വൈ​കി​ട്ടു​ള്ള അ​പ്പോ​യി​ന്‍റ്മെ​ന്‍റ് ബു​ക്കിം​ഗ് ആ​രം​ഭി​ച്ച​താ​യി പാ​സി അ​റി​യി​ച്ചു.

സി​വി​ൽ ഐ​ഡി കാ​ർ​ഡ് ഹോം ​ഡെ​ലി​വ​റി ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ നി​ഷേ​ധി​ച്ചു. നേ​ര​ത്തെ സി​വി​ൽ ഐ​ഡി കാ​ർ​ഡു​ക​ൾ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ താ​മ​സ സ്ഥ​ല​ത്ത് എ​ത്തി​ക്കു​ന്ന സം​വി​ധാ​നം ഒ​രു​ക്കാ​ൻ പ്ര​ത്യേ​ക ക​ന്പ​നി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും ര​ണ്ട് ദീ​നാ​റി​ന് വീ​ട്ടി​ൽ എ​ത്തി​ക്കു​മെ​ന്ന രീ​തി​യി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. നി​ല​വി​ൽ 80000ത്തോ​ളം സി​വി​ൽ ഐ​ഡി കാ​ർ​ഡു​ക​ളാ​ണ് ഉ​പ​ഭോ​താ​ക്ക​ൾ​ക്ക് ന​ൽ​കാ​നു​ള്ള​ത്. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ നി​യ​ന്ത്രി​ത​മാ​യി മാ​ത്ര​മേ സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കു​ന്നു​ള്ളു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ