ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യ​മൊ​രു​ക്കി ജെ​സി​സി കു​വൈ​റ്റ്
Thursday, July 16, 2020 9:01 PM IST
കു​വൈ​റ്റ്: ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം ഇ​ല്ലാ​തി​രു​ന്ന കോ​ഴി​ക്കോ​ട്, ഒ​ള​വ​ണ്ണ, പാ​ല​ത്തോ​ട്ടി​ൽ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ളാ​യ ആ​തി​ര​ക്കും, അ​മൃ​ത​ക്കും ജ​ന​താ ക​ൾ​ച്ച​റ​ൽ സെ​ൻ​റ​ർ (ജെ​സി​സി) കു​വൈ​റ്റ് ക​മ്മി​റ്റി സ്മാ​ർ​ട്ട് ഫോ​ണും, ധ​ന​സ​ഹാ​യ​വും ന​ൽ​കി.

എ​ൽ​ജെ​ഡി സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ൻ​റ് വി. ​കു​ഞ്ഞാ​ലി വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് അ​വ​ർ​ക്കി​ത് സ​മ്മാ​നി​ച്ച​ത്. ച​ട​ങ്ങി​ൽ ജെ​സി​സി-​കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മീ​ർ കൊ​ണ്ടോ​ട്ടി, ജെ​പി​സി​സി-​കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഷി​ൽ അ​ര​ങ്ങി​ൽ, ടി.​പി ബി​നു, മ​ജീ​ദ് ഒ​ള​വ​ണ്ണ, അ​സീ​സ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ