അബുദാബിയിൽ രോഗബാധിതർ 262; 195 പേർ രോഗമുക്തി നേടി
Tuesday, August 11, 2020 9:20 PM IST
അബുദാബി: രാജ്യത്ത് ഇന്ന് പുതിയതായി 262 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തു. 195 പേർ രോഗമുക്തി നേടിതായും യുഎഇ ആരോഗ്യ-ക്ഷേമ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

ഇന്ന് 64,110 കോവിഡ് ടെസ്റ്റുകൾ നടത്തി. ഇതോടെ മൊത്തം ടെസ്റ്റുകളുടെ എണ്ണം ഇതുവരെ 5.6 ദശലക്ഷം ആയി.

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഇതോടെ 62, 966 ആയി. 56961 പേർ ഇതുവരെ രോഗമുക്തി നേടുകയും ചെയ്തു. 358 പേർ മരിക്കുകയും ചെയ്തു.

കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനുമായി രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വർധിപ്പിച്ചിരിക്കുകയാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.