കേളി കുടുംബ സഹായം കൈമാറി
Thursday, August 13, 2020 10:14 PM IST
റിയാദ് : കേളി കലാസാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി അംഗവും റൗദ ഏരിയ സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന അബ്ദുൾ അസീസിന്‍റെ കുടുംബ സഹായം കൈമാറി. ആലപ്പുഴ കായംകുളം സ്വദേശിയായ അബ്ദുൾ അസീസ് കഴിഞ്ഞ മാർച്ച് 15ന് റിയാദിലെ എക്സിറ്റ് 30 അമീർ ബന്ദർ ബിൻ അബ്ദുൽ അസീസ് റോഡിലെ (ബഗ്ലഫ്) മലാസ് റസ്റ്ററന്‍റ് തകർന്നുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്. കേളി അംഗമായിരിക്കെ മരണപ്പെടുന്നവർക്ക്, കേളി അംഗങ്ങളിൽ നിന്നും സ്വരൂപിക്കുന്ന കുടുംബ സഹായ പദ്ധതിയിൽ നിന്നാണ് സഹായം കൈമാറുന്നത്.

സിപിഎം പന്തളം ഏരിയ സെക്രട്ടറി ഫസലാണ് സഹായം കൈമാറിയത്. ലോക്കൽ സെക്രട്ടറി നവാസും പ്രദേശത്തെ നിരവധി സിപിഎം പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. മരണപ്പെട്ട അബ്ദുൾ അസീസിന്‍റെ ഭാര്യ റസിയമ്മൽ സഹായം ഏറ്റുവാങ്ങി.