ജിദ്ദയിൽ സ്വാതന്ത്ര്യദിന സദസ് ഓഗസ്റ്റ് 15 ന്
Friday, August 14, 2020 3:55 PM IST
ജിദ്ദ: ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രവാസി സാംസ്കാരിക വേദി വെസ്റ്റേൺ പ്രൊവിൻസ് സ്വാതന്ത്ര്യദിന സദസ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 15 നു (വെള്ളി) വൈകുന്നേരം 5 ന് വർത്തമാനകാല ഇന്ത്യൻ സാഹചര്യങ്ങളെ മുൻനിർത്തി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം സംസാരിക്കുമെന്ന് ജനറൽ സെക്രട്ടറി അഷ്റഫ് പാപ്പിനിശേരി അറിയിച്ചു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ