ഒഐസിസി കൊല്ലം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി
Friday, September 11, 2020 8:11 PM IST
കുവൈറ്റ് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന ഒഐസിസി നാഷണൽ ജനറൽ സെക്രട്ടറി പ്രേംസൺ കായംകുളത്തിന് കൊല്ലം ജില്ലാ കമ്മിറ്റി യാത്രയയപ്പു നൽകി.

മംഗഫിൽ പ്രേംസൺ കായംകുളത്തിന്‍റെ വസതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടു നടന്ന ചടങ്ങ് ഒഐസിസി ദേശീയ സെക്രട്ടറി മനോജ് ചണ്ണപ്പേട്ട ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് സൈമൺ കൊട്ടാരക്കര അധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ഷംസു താമരക്കുളം സ്വാഗതവും സെക്രട്ടറി ബിജു ജോർജ്, ട്രഷറർ ജോർജി ജോർജ്, മനോജ് പുയപ്പള്ളി എന്നിവർ സംസാരിച്ചു. പ്രേംസൺ കായംകുളം നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ