ഖത്തറിൽ കോവിഡ് ബാധിതർ 235, 221 പേർക്ക് രോഗമുക്തി
Friday, September 11, 2020 11:09 PM IST
ദോഹ: ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 11 നു (വെള്ളി) പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 235 പേർക്ക് പുതിയതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 221 പേർ രോഗമുക്തി നേടി. ഇന്നു മരണമൊന്നും റിപ്പോർട്ട് ചെയ്തില്ല.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4463 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ മൊത്തം ടെസ്റ്റുകളുടെ എണ്ണം 680,633 ആയി. 118,199 പേർ ഇതുവരെയായി രോഗമുക്തി നേടിയപ്പോൾ മരണസംഖ്യ 205 ആയി തുടരുകയാണ്. 2,883 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതിൽ 375 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ഖത്തർ ആരോഗ്യമന്ത്രാലയം അറിയിച്ചു.