ചികിത്സയിലായിരുന്ന കൊടുവള്ളി സ്വദേശിയെ കുവൈറ്റ് കെഎംസിസി നാട്ടിലേക്കയച്ചു
Sunday, September 13, 2020 3:10 PM IST
കുവൈറ്റ് സിറ്റി: ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിൽ ഇരിക്കെ കോവിഡ് ബാധിക്കുകയും പിന്നീട് കോവിഡ് നെഗറ്റീവ് ആവുകയും എന്നാൽ ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്ത കൊടുവള്ളി സ്വദേശിയെ ഹുസൈൻ വാവാടിനെ കുവൈത്ത് കെഎംസിസി ഇടപെട്ടു നാട്ടിലെത്തിച്ചു. ഒരു മാസത്തോളമായി അമീരി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ യാത്രാ ദിവസം ഡിസ്ചാർജ് ചെയ്ത വീൽ ചെയറിൽ നേരിട്ട് വിമാനതത്താവളത്തിലെത്തിക്കുകയായിരുന്നു.

കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത്, മുൻ കേന്ദ്ര സെക്രട്ടറി സുബൈർ കൊടുവള്ളി, കൊടുവള്ളി മണ്ഡലം പ്രസിഡന്റ് ഹനീഫ കൊടുവള്ളി, ബഷീർ വാവാട്, അഷ്‌റഫ് കൊടുവള്ളി എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനു വേണ്ട പ്രവർത്തനങ്ങൾ നടത്തിയത്. നാട്ടിലെത്തിയ ശേഷം സൗജന്യമായി ആശുപത്രിയിലെത്തിക്കാനുള്ള സജ്ജീകരണങ്ങളും കെഎംസിസി നേതാക്കൾ ഇടപെട്ട് ഏർപ്പാടാക്കിയിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ