ഇന്ത്യൻ എംബസി അഭിഭാഷക പാനൽ പുനഃക്രമീകരിക്കുന്നു
Wednesday, September 16, 2020 10:42 PM IST
കുവൈറ്റ് സിറ്റി: ഇന്ത്യൻ എംബസിക്ക് കീഴിലുള്ള നിലവിലെ അഭിഭാഷക പാനൽ പുനഃക്രമീകരിക്കുന്നു. ഇതിന്‍റെ ഭാഗമായി പരിചയസന്പന്നരായ വിദഗ്ദ അഭിഭാഷകരിൽ നിന്നും നിയമ സ്ഥാപനങ്ങളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നതായി ഇന്ത്യൻ എംബസി പുറപ്പെടുവിച്ച വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

നിയമനവുമായി ബന്ധപ്പെട്ട വ്യവസ്ഥകളും മറ്റു കൂടിയാലോചനകളും അപേക്ഷകളിൽ നടത്തുന്ന പ്രാഥമിക പരിശോധനക്ക് ശേഷം പിന്തുടരുന്നതായിരിക്കും. താൽപര്യമുള്ളവർ താഴെ കാണുന്ന വിലാസത്തിൽ സെപ്റ്റംബർ 30നു മുന്പായി ബന്ധപ്പെടേണ്ടതാണെന്നും എംബസി അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് [email protected] ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക.

റിപ്പോർട്ട്: സലിം കോട്ടയിൽ