"കരിപ്പൂർ വിമാനത്താവളത്തെ ഇല്ലാതാക്കാനുള്ള നീക്കത്തെ തിരിച്ചറിയുക'
Saturday, September 19, 2020 7:06 PM IST
കുവൈറ്റ് സിറ്റി: കരിപ്പൂർ വിമാനാപകടത്തിന്‍റെ മറവിൽ മലബാറിന്‍റെ വികസനകവാടമായ കരിപ്പൂർ വിമാനത്താവളത്തെ ഇല്ലാതാക്കാനുള്ള ദു:ശ്ശാഠ്യങ്ങളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തണമെന്ന് ഐസിഎഫ് കുവൈറ്റ് നാഷണൽ കമ്മറ്റി സംഘടിപ്പിച്ച സമര സായാഹ്നത്തിൽ പങ്കെടുത്ത പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

ഐസിഎഫ് ദേശീയ പ്രസിഡന്‍റ് അബ്ദുൽ ഹകീം ദാരിമിയുടെ അധ്യക്ഷതയിൽ ചേർന്ന വെബ് കോൺഫറൻസ് എസ് വൈ എസ് കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. അബൂബക്കർ മാസ്റ്റർ പടിക്കൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. കുവൈത്തിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സുരേഷ് മാത്തൂർ , അസീസ് തിക്കോടി , ബഷീർ ബാത്ത , ശിഹാബ് വാരം എന്നിവർ സംസാരിച്ചു. അബ്ദുല്ല വടകര സ്വാഗതവും നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ